ബ്രിജ് ഭൂഷൺ മാറി നിൽക്കും; ഗുസ്തി താരങ്ങളുടെ സമരം താത്കാലികമായി അവസാനിച്ചു

wrestler

ദേശീയ ഗുസ്തി താരങ്ങളുടെ സമരം താത്കാലികമായി അവസാനിപ്പിച്ചു. കായിക മന്ത്രി അനുരാഗ് താക്കൂറുമായി നടത്തിയ മണിക്കൂറുകൾ നീണ്ട ചർച്ചയിലാണ് തീരുമാനം. താരങ്ങൾ ഉയർത്തിയ ആവശ്യങ്ങളിൽ മിക്കതിലും സർക്കാരിന് അംഗീകരിക്കേണ്ടി വന്നു. ഗുസ്തി ഫെഡറേഷൻ അധ്യക്ഷ സ്ഥാനത്ത് നിന്ന് ബിജെപി എംപി ബ്രിജ് ഭൂഷൺ ശരൺ സിംഗ് മാറിനിൽക്കും. ബ്രിജ് ഭൂഷണെതിരെ ഉയർന്നതടക്കമുള്ള ആരോപണങ്ങളിൽ സമഗ്ര അന്വേഷണം നടത്തും

ഏഴ് മണിക്കൂറാണ് താരങ്ങളുമായി കായികമന്ത്രി ചർച്ച നടത്തിയത്. ബ്രിജ് ഭൂഷണിന്റെ രാജി, ഫെഡറേഷൻ ആകെ പിരിച്ചുവിടുക തുടങ്ങിയ ആവശ്യങ്ങളാണ് താരങ്ങൾ മുന്നോട്ടുവെച്ചത്. രാജിവെക്കാൻ തയ്യാറാകില്ലെന്നാണ് ബ്രിജ് ഭൂഷണിന്റെ നിലപാട്. ഇന്ന് നാല് മണിക്ക് നടത്താനിരുന്ന വാർത്താ സമ്മേളനം ബ്രിജ് ഭൂഷൺ ഞായറാഴ്ചത്തേക്ക് മാറ്റിയിട്ടുണ്ട്. അതേസമയം ബ്രിജ് ഭൂഷണിനെതിരായ ആരോപണം അന്വേഷിക്കാൻ മേരി കോം അധ്യക്ഷയായ ഏഴംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്.
 

Share this story