ആഗ്രയിൽ ഉത്ഖനനത്തിനിടെ കെട്ടിടങ്ങൾ തകർന്നു; നാല് വയസ്സുകാരിക്ക് ദാരുണാന്ത്യം

agra

ഉത്തർപ്രദേശിലെ ആഗ്രയിൽ കെട്ടിടങ്ങൾ തകർന്ന് നാല് വയസ്സുകാരി മരിച്ചു. ഉത്ഖനനത്തിനിടെയാണ് അപകടമുണ്ടായത്. ആറ് വീടുകളും ഒരു ക്ഷേത്രവും ഉത്ഖനനത്തിനിടെ തകർന്നു. ഈ കെട്ടിടങ്ങൾക്കിടയിൽപ്പെട്ടാണ് കുട്ടി മരിച്ചത്.

മൂന്ന് പേരാണ് കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയത്. വിവേക് കുമാർ, മക്കളായ വിദേഹി, രുസാലി എന്നിവരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും രുസാലി മരിച്ചു. നിരവധി പേർക്ക് അപകടത്തിൽ പരുക്കേറ്റിട്ടുണ്ട്.
 

Share this story