2020 മുതൽ രാഹുൽ ഗാന്ധി 113 തവണ സുരക്ഷാ മാർഗനിർദേശങ്ങൾ ലംഘിച്ചിട്ടുണ്ടെന്ന് സിആർപിഎഫ്
Thu, 29 Dec 2022

ഭാരത് ജോഡോ യാത്രയുടെ ഡൽഹി പര്യടനത്തിൽ സുരക്ഷാ വീഴ്ചയുണ്ടായെന്ന കോൺഗ്രസിന്റെ ആരോപണത്തിന് മറുപടിയുമായി സിആർപിഎഫ്. പഴുതടച്ചുള്ള സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നതെന്ന് സിആർപിഎഫ് അറിയിച്ചു. മാർഗനിർദേശങ്ങൾ ലംഘിച്ചത് രാഹുൽ ഗാന്ധിയാണ്.
ആൾക്കൂട്ടം വെല്ലുവിളിയാകുന്ന സാഹചര്യം രാഹുലിനെ അറിയിച്ചെങ്കിലും അവഗണിച്ച് നീങ്ങുകയായിരുന്നു. 2020 മുതൽ 113 തവണ രാഹുൽ സുരക്ഷാ മാർഗനിർദേശങ്ങൾ ലംഘിച്ചിട്ടുണ്ടെന്നും സിആർപിഎഫ് വിശദീകരിക്കുന്നു. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ സുരക്ഷാ വീഴ്ചയുണ്ടെന്ന് കാണിച്ച് കോൺഗ്രസ് അമിത് ഷായ്ക്ക് കത്ത് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സിആർപിഎഫിന്റെ വിശദീകരണം