നമീബിയയിൽ നിന്നും ചീറ്റപ്പുലികൾ പറന്നെത്തി; പ്രധാനമന്ത്രി തുറന്നുവിടും

cheetah

70 വർഷത്തിന് ശേഷം ഇന്ത്യയിലേക്ക് ചീറ്റപ്പുലികൾ എത്തി. നമീബിയയിൽ നിന്നും എട്ട് ചീറ്റപ്പുലികളുമായുള്ള പ്രത്യേക വിമാനം ഗ്വാളിയോർ വിമാനത്താവളത്തിലെത്തി. മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിലേക്കാണ് ചീറ്റപ്പുലികളെ കൊണ്ടുവരുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ചീറ്റപ്പുലികളെ തുറന്നുവിടും. 

ഒരു മാസം പ്രത്യേകം സജ്ജമാക്കിയ പ്രദേശത്തെ ക്വാറന്റൈന് ശേഷമാകും ചീറ്റകളെ കുനോ നാഷണൽ പാർക്കിലേക്ക് സൈര്വ വിഹാരത്തിന് വിടുക. 1952ൽ രാജ്യത്ത് ചീറ്റപ്പുലികൾക്ക് വംശനാശം വന്നതായി പ്രഖ്യാപിച്ചതിന് ശേഷം ഇതാദ്യമായാണ് ചീറ്റകൾ ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്നത്

മരം കൊണ്ടുണ്ടാക്കിയ പ്രത്യേക കൂടുകളിലാണ് നമീബിയയിൽ നിന്നും വിമാനത്തിൽ ഇവയെ കൊണ്ടുവന്നത്. അഞ്ച് പെൺ ചീറ്റപ്പുലികളും മൂന്ന് ആൺ ചീറ്റപ്പുലികളുമാണ് സംഘത്തിലുള്ളത്. ചീറ്റപ്പുലികളെ ഗ്വാളിയോർ വിമാനത്താവളത്തിൽ നിന്നും വ്യോമസേനയുടെ പ്രത്യേക ഹെലികോപ്റ്ററുകളിൽ കുനോ നാഷണൽ പാർക്കിയിലേക്ക് എത്തിക്കും. പാർക്കിൽ പ്രത്യേകം സജ്ജമാക്കിയ ക്വാറന്റൈൻ ഏരിയയിലേക്ക് പ്രധാനമന്ത്രി ഇവയെ തുറന്നുവിടും.
 

Share this story