ചീറ്റകൾ ഇന്ത്യൻ മണ്ണിൽ ഇണങ്ങി തുടങ്ങി; ആദ്യം നൽകിയത് രണ്ട് കിലോ പോത്തിറച്ചി

cheetah

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തിൽ രാജ്യത്തെത്തിച്ച 8 ചീറ്റകൾക്ക് ഇന്ത്യൻ ഭക്ഷണം നൽകിത്തുടങ്ങി. 2 കിലോ പോത്തിറച്ചി വീതമാണ് ചീറ്റകൾ ഇന്ത്യയിലെത്തിയതിനു ശേഷം ആദ്യം കഴിച്ച ഭക്ഷണം. ഞായറാഴ്ച വൈകിട്ട് നൽകിയ ഭക്ഷണം ഒരാളൊഴികെ ബാക്കിയെല്ലാ ചീറ്റകളും മുഴുവനും കഴിച്ചു. ഭക്ഷണം മുഴുവനും കഴിക്കാത്തതിൽ അസ്വാഭാവികതയില്ലെന്ന് അധികൃതർ അറിയിച്ചു.

30 മുതൽ 66 മാസം വരെ പ്രായമുള്ള ചീറ്റകളാണ് രാജ്യത്ത് എത്തിയത്. ഇന്ത്യൻ സാഹചര്യവുമായി ചീറ്റകൾ ഇണങ്ങിക്കഴിഞ്ഞു. മൂന്ന് ദിവസത്തിൽ ഒരിക്കലാണ് ഇവ ഭക്ഷണം കഴിക്കാറുള്ളത്. നമീബിയയിൽ നിന്നാണ് ചീറ്റകളെ ഇന്ത്യയിൽ എത്തിച്ചത്. ചീറ്റകൾ രാജ്യത്ത് വംശനാശം സംഭവിച്ചെന്ന് പ്രഖ്യാപിച്ച് എഴുപത് വർഷങ്ങൾക്ക് ശേഷമാണ് ഇവയെ ഇന്ത്യയിലേക്ക് എത്തിക്കുന്നത്.
 

Share this story