കാശ്മീരിലെ അനന്ത്‌നാഗിൽ ഏറ്റുമുട്ടൽ; ലഷ്‌കർ ഭീകരൻ കൊല്ലപ്പെട്ടു

kashmir
ജമ്മു കാശ്മീരിലെ അനന്ത്‌നാഗിൽ ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു. ലഷ്‌കർ ഇ ത്വയിബ ഭീകരൻ സജ്ജാദ് താന്ത്രേയാണ് കൊല്ലപ്പെട്ടത്. അനന്ത്‌നാഗിലെ ബിജ്‌ബേഹാരയിലാണ് ഏറ്റുമുട്ടൽ നടന്നത്. നേരത്തെ അറസ്റ്റിലായ സജ്ജാദ് താന്ത്രെ  ഭീകരരുടെ ഒളിത്താവളത്തിലേക്ക് സുരക്ഷാ സേനക്കൊപ്പം എത്തിയതായിരുന്നു. ഇതിനിടെ ജമ്മു കാശ്മീരിലെ രജൗരി ജില്ലയിൽ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം സൈന്യം തകർത്തു. നൗഷേര സെക്ടറിലാണ് ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം തടഞ്ഞത്.
 

Share this story