കാശ്മീരിലെ ഷോപിയാനിൽ ഏറ്റുമുട്ടൽ; മൂന്ന് ലഷ്‌കർ ഭീകരരെ സുരക്ഷാസേന വധിച്ചു
Tue, 20 Dec 2022

ജമ്മു കാശ്മീരിലെ ഷോപിയാനിൽ ഏറ്റുമുട്ടൽ. മൂന്ന് ലഷ്‌കർ ഭീകരരെ സുരക്ഷാ സേന വധിച്ചു. പ്രദേശത്ത് കൂടുതൽ ഭീകരർ ഒളിച്ചിരിക്കുന്നതായാണ് സംശയം. മേഖലയിൽ സുരക്ഷാ സേന വ്യപക തെരച്ചിൽ നടത്തുകയാണ്.
ഷോപിയാൻ ജില്ലയിലെ മുജ് മാർഗിലാണ് ഏറ്റുമുട്ടൽ നടന്നത്. കൊല്ലപ്പെട്ടവരുടെ പേരുവിവരങ്ങൾ തിരിച്ചറിഞ്ഞിട്ടില്ല. പോലീസും സൈന്യവും ചേർന്നുള്ള സംയുക്ത ഓപറേഷനിലാണ് മൂന്ന് ഭീകരരെ വധിച്ചത്.