കോയമ്പത്തൂർ കാർ ബോംബ് സ്‌ഫോടനം; രണ്ട് പേർ കൂടി അറസ്റ്റിലായി

coimbatore

കോയമ്പത്തൂർ കാർ ബോംബ് സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് രണ്ട് പേരെ കൂടി എൻഐഎ അറസ്റ്റ് ചെയ്തു. ഗൂഢാലോചന നടത്തിയ ഷെയ്ക്ക് ഹിദായത്തുല്ല, സനോഫർ അലി എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 11 ആയി

ഒക്ടോബർ 23നാണ് കോയമ്പത്തൂർ കോട്ടെ ഈശ്വരൻ ക്ഷേത്രത്തിന് പുറത്തുവെച്ച സ്‌ഫോടക വസ്തുക്കൾ നിറച്ച കാർ പൊട്ടിത്തെറിച്ചത്. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരനായ ജമേഷ മുബിനാണ് ചാവേറായി പൊട്ടിത്തെറിച്ചത്. ഫെബ്രുവരിയിലാണ് സ്‌ഫോടനത്തിന്റെ ആസൂത്രണം നടന്നതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു

അറസ്റ്റിലായ ഉമർ ഫാറൂഖ്, കൊല്ലപ്പെട്ട ജമേഷ മുബിൻ, മുഹമ്മദ് അസ്ഹറുദ്ദീൻ, ഷെയ്ക്ക് ഹിദായത്തുല്ല, സനോഫർ അലി എന്നിവർ ചേർന്ന് സത്യമംഗലം കാട്ടിൽ വെച്ചാണ് സ്‌ഫോടനം ആസൂത്രണം ചെയ്തത്.
 

Share this story