കേന്ദ്രത്തിനെതിരെ നിലപാടു കടുപ്പിച്ച് കൊളീജിയം; ലൈംഗിക ആഭിമുഖ്യമോ, നവമാധ്യമ പ്രതികരണമോ ജഡ്ജി നിയമത്തിന് മാനദണ്ഡമല്ല

Rafi Court

ന്യൂഡൽഹി: സുപ്രീംകോടതി ജസ്റ്റിസുമാരുടെ നിയമനവുമായി ബന്ധപ്പെട്ട് നിലപാട് കടുപ്പിച്ച്  സുപ്രീംകോടതി കൊളീജിയം. അഭിഭാഷകരുടെ ലൈംഗിക ആഭിമുഖ്യമോ നവ മാധ്യമങ്ങളിലെ പ്രതികരണമോ ജഡ്ജി നിയമനത്തിൽ പരിഗണിക്കേണ്ടെതില്ലെന്ന്  സുപ്രീം കോടതി കൊളിജീയം വ്യക്തമാക്കി.

ഇക്കാരണങ്ങൾ ചൂണ്ടിക്കാട്ടി നേരത്തെ കേന്ദ്രം തിരിച്ചയച്ച പേരുകൾ സുപ്രീം കോടതി വീണ്ടും ശുപാർശ ചെയ്തു. സ്വവർഗ്ഗാനുരാഗിയായ സൗരബ് കിർപാലിനെ ഡൽഹി ഹൈക്കോടതി ജഡ്ജിയാക്കുന്നതു സംബന്ധിച്ച ശുപാർശ കേന്ദ്രം അംഗീകരിച്ചിരുന്നില്ല. ഈ സാഹചരിയത്തിലാണ് കോളീജിയം നിലപാടു കടുപ്പിച്ചത്.

മുംബൈ ഹൈക്കോടതിയിലേക്ക് അഭിഭാഷകൻ സോമശേഖർ സുന്ദരേശൻ പേര് വീണ്ടും ശുപാർശ ചെയ്താണ് കൊളിജീയം കത്ത് അയച്ചിരിക്കുന്നത്.  ഡൽഹി ഹൈക്കോടതി ജഡ്ജിയായി  സ്വവർഗ്ഗാനുരാഗിയായ സൗരബ് കിർപാലിനെ നിയമിക്കുന്ന കാര്യം 3-ാം തവണയാണ് കൊളീജിയം ആവർത്തിക്കുന്നത്. 

Share this story