കോൺഗ്രസ് എന്നാൽ സ്വജനപക്ഷപാതം; രാജ്യത്തെയും ഗുജറാത്തിനെയും നശിപ്പിച്ചു: നരേന്ദ്രമോദി

modi

രാജ്യത്തെയും ഗുജറാത്തിനെയും നശിപ്പിച്ചത് കോൺഗ്രസ് ആണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അഴിമതി, സ്വജനപക്ഷപാതം, രാജവംശ രാഷ്ട്രീയം, വിഭാഗീയത, ജാതീയത എന്നിവയാണ് കോൺഗ്രസ് മാതൃക. രാജ്യത്തെ മുന്നോട്ട് നയിക്കാൻ കേന്ദ്രസർക്കാർ കഠിനധ്വാനം നടത്തുകയാണെന്നും മോദി പറഞ്ഞു

വടക്കൻ ഗുജറാത്തിലെ മെഹ്‌സാനയിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു മോദി. അധികാരത്തിൽ തുടരാൻ കോൺഗ്രസ് ആളുകൾക്കിടയിൽ വിള്ളലുണ്ടാക്കി. ഈ മാതൃക ഗുജറാത്തിനെ മാത്രമല്ല, ഇന്ത്യയെയും തകർത്തു. ഇതാണ് രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകാൻ നമുക്ക് കഠിനമായി പരിശ്രമിക്കേണ്ടി വരുന്നത്.

ബിജെപി ഒരിക്കലും ഇത്തരമൊരു പക്ഷപാതത്തിന്റെയും വിവേചനത്തിന്റെയും നയത്തെ അംഗീകരിച്ചിട്ടില്ല. അതുകൊണ്ടാണ് യുവാക്കൾ ഞങ്ങളിൽ വിശ്വാസം അർപ്പിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
 

Share this story