തമിഴ്‌നാട്ടിൽ ക്ഷേത്രോത്സവത്തിനിടെ ക്രെയിൻ തകർന്നുവീണു; മൂന്ന് പേർ മരിച്ചു, എട്ട് പേർക്ക് പരുക്ക്

crane

തമിഴ്‌നാട്ടിലെ അരക്കോണം നമ്മിലിയിൽ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ക്രെയിൻ തകർന്നുവീണ് മൂന്ന് പേർ മരിച്ചു. എട്ട് പേർക്ക് ഗുരുതരമായി പരുക്കേറ്റു. കെ മുത്തുകുമാർ(39), എസ് ഭൂപാലൻ(40), ബി ജോതിബാബു(17) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാത്രി 8.15നാണ് സംഭവം

കൽവീതി ഗ്രാമത്തിൽ ദ്രൗപദി അമ്മൻ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി ക്ഷേത്ര പ്രതിഷ്ഠയെ ക്രെയിനിന് മുകളിൽ കയറ്റി ഗ്രാമത്തിലൂടെ എഴുന്നുള്ളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ആൾക്കൂട്ടത്തിനിടയിലേക്കാണ് ക്രെയിൻ തകർന്നുവീണത്. പരുക്കേറ്റവരെ അരക്കോണം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ പലരുടെയും നില ഗുരുതരമാണ്.
 

Share this story