പ്രധാനമന്ത്രിയെ വധിക്കാൻ ഡി കമ്പനി ആളെ അയച്ചു; മുംബൈ പോലീസിന് ഭീഷണി സന്ദേശം

Modi

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വധഭീഷണി സന്ദേശം. ഗുജറാത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മോദി തെരഞ്ഞെടുപ്പ് റാലികളിൽ പങ്കെടുക്കുന്നതിനിടെയാണ് ഭീഷണി സന്ദേശം. മുംബൈ പോലീസിന്റെ ട്രാഫിക് വിഭാഗത്തിലേക്ക് സന്ദേശങ്ങൾ എത്തിയത്. 

മുംബൈ പോലീസിന്റെ വാട്‌സാപ്പ് നമ്പറിൽ പ്രധാനമന്ത്രിയെ വധിക്കുമെന്ന ഓഡിയോ സന്ദേശം എത്തുകയായിരുന്നു. മോദിയെ കൊല്ലാൻ ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിയുടെ രണ്ട് പ്രവർത്തകരെ ചുമതലപ്പെടുത്തിയതായി ഓഡിയോ സന്ദേശത്തിൽ പറയുന്നു. സംഭവത്തിൽ മുംബൈ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തു

മോദിയെ വധിക്കാൻ വരുന്ന രണ്ട് കൊലയാളികളുടെ പേരുകളും സന്ദേശത്തിൽ പറയുന്നുണ്ട്. മുസ്തഫ അഹമ്മദ്, നവാസ് എന്നിവരാണ് മോദിയെ വധിക്കാൻ വരുന്നത് എന്നാണ് പറയുന്നത്. ഇതുവരെ ഏഴ് ഭീഷണി സന്ദേശങ്ങൾ വന്നതായി മുംബൈ പോലീസ് പറയുന്നു.
 

Share this story