ദലിത് സ്ത്രീ വെള്ളം കുടിച്ചു; കുടിവെള്ള ടാങ്ക് പശു മൂത്രം ഉപയോഗിച്ച് വൃത്തിയാക്കി മേൽജാതിക്കാർ

tank

കർണാടകയിലെ മൈസൂരുവിൽ നിന്നും ജാതിവെറിയുടെ രൂക്ഷത വ്യക്തമാകുന്ന മറ്റൊരു വാർത്ത കൂടി. ദലിത് സ്ത്രീ വെള്ളം കുടിച്ചതിനെ തുടർന്ന് കുടിവെള്ള ടാങ്ക് ഗോമൂത്രം ഉപയോഗിച്ച് ഉയർന്ന ജാതിക്കാർ കഴുകി. ചാമരാജനഗർ താലൂക്കിലെ ഹെഗോതാര ഗ്രാമത്തിലാണ് സംഭവം. ഇതിന്റെ വീഡിയോ വൈറലായതോടെ താലൂക്ക് ഭരണസമിതി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു

വെള്ളിയാഴ്ച ഗ്രാമത്തിൽ നടന്ന ദലിതരുടെ വിവാഹ ചടങ്ങിനിടെയാണ് സംഭവം. വധുവിന്റെ ബന്ധുക്കൾ ചടങ്ങിനായി ഗ്രാമത്തിൽ എത്തിയിരുന്നു. വിവാഹ സദ്യക്ക് ശേഷം ഇവർ തിരികെ പോകുന്നതിനിടെ കൂട്ടത്തിലുണ്ടായിരുന്ന സ്ത്രീ ലിംഗായത്ത് ബീഡിയിലെ ടാങ്കിൽ നിന്നും വെള്ളം കുടിക്കുകയായിരുന്നു

ഇത് കണ്ട ഉയർന്ന ജാതിക്കാർ ആളുകളെ വിളിച്ചു കൂട്ടുകയും സ്ത്രീയെ ശകാരിക്കുകയും ചെയ്തു. ടാങ്കിലെ വെള്ളം മുഴുവൻ തുറന്നുവിടുകയും പിന്നീട് ഗോമൂത്രം ഉപയോഗിച്ച് ഇത് വൃത്തിയാക്കുകയുമായിരുന്നു.
 

Share this story