ബിഹാറിൽ വ്യാജമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 66 ആയി; നഷ്ടപരിഹാരം നൽകില്ലെന്ന് മുഖ്യമന്ത്രി

bihar

ബീഹാറിൽ വ്യാജമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 66 ആയി ഉയർന്നു. ചികിത്സയിൽ കഴിയുന്ന പലരുടെയും നില ഗുരുതരമായി തുടരുകയാണ്. മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകില്ലെന്ന നിലപാട് ആവർത്തിക്കുകയാണ് മുഖ്യമന്ത്രി നിതീഷ് കുമാർ. നിതീഷ് കുമാറിനെതിരെ കേസെടുക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ പാർട്ടികൾ രംഗത്തുവന്നിട്ടുണ്ട്

മദ്യപിച്ചാൽ മരിക്കുമെന്നും നഷ്ടപരിഹാരം നൽകില്ലെന്നുമാണ് നിയമസഭയിൽ നിതീഷ് പറഞ്ഞത്. മദ്യപിക്കരുതെന്ന് ദീർഘകാലമായി പറയുന്നതാണ്. മദ്യപിച്ചാൽ മരിക്കും. അനധികൃത മദ്യം കഴിച്ചാൽ ഉറപ്പായും മരിക്കും. മദ്യത്തിന് അനുകൂലമായി സംസാരിക്കുന്നവർക്ക് അതുകൊണ്ട് ഒരു ഗുണവുമില്ലെന്നും അദ്ദേഹം പറഞ്ഞു

സർക്കാരിനെതിരെ സംസ്ഥാനവ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കാനാണ് മുഖ്യപ്രതിപക്ഷമായ ബിജെപിയുടെ തീരുമാനം. വ്യാജമദ്യം ഉത്പാദിപ്പിക്കുന്ന കേന്ദ്രങ്ങൾ കണ്ടെത്ാതൻ കഴിയാത്ത ബീഹാർ പോലീസിന് നേരെയും വിമർശനങ്ങൾ ഉയരുന്നുണ്ട്.
 

Share this story