ഡൽഹി പാലത്ത് കൂട്ടക്കൊലപാതകം; ഒരു കുടുംബത്തിലെ നാല് പേർ കുത്തേറ്റ് മരിച്ചു

police line

ഡൽഹി പാലത്ത് ഒരു കുടുംബത്തിലെ നാല് പേർ കുത്തേറ്റ് മരിച്ചു. രണ്ട് സഹോദരിമാരും പിതാവും മുത്തശ്ശിയുമാണ് കൊല്ലപ്പെട്ടത്. ലഹരിക്ക് അടിമയായ മകനാണ് കൊലപാതകം നടത്തിയതെന്നാണ് വിവരം. പ്രതിയെ പിടികൂടിയതായി പോലീസ് അറിയിച്ചു. 

കൊല്ലപ്പെട്ടവരിൽ ഒരു യുവതിയുടെ മൃതദേഹം തറയിൽ കിടക്കുന്ന നിലയിലും രണ്ട് മൃതദേഹങ്ങൾ ബാത്ത് റൂമിലുമാണ് കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രി പത്തരയോടെ പോലീസിന് അജ്ഞാത സന്ദേശം എത്തുകയും ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് വീട്ടിലെത്തി പരിശോധന നടത്തുകയും ചെയ്തപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്


 

Share this story