ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷയെ വലിച്ചിഴച്ച സംഭവം; പ്രതി പിടിയിൽ

swathi

ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാളിനെ കാറിൽ വലിച്ചിഴച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. ഹരീഷ് ചന്ദ്ര എന്നയാളാണ് അറസ്റ്റിലായത്. പ്രതി മദ്യലഹരിയിൽ ആയിരുന്നുവെന്ന് ഡൽഹി പോലീസ് പറഞ്ഞു. പുലർച്ചെ മൂന്ന് മണിയോടെ എയിംസ് ആശുപത്രി പരിസരത്ത് വെച്ചാണ് അക്രമം നടന്നത്.

കാറിലെത്തിയ ഹരീഷ് ചന്ദ്ര സ്വാതിയെ ആക്രമിക്കുകയായിരുന്നു. അക്രമിയുടെ കാറിൽ കൈ കുടുങ്ങിയ സ്വാതി മലിവാളിനെ ഇയാൾ വലിച്ചിഴക്കുകയും ചെയ്തു. സ്ത്രീസുരക്ഷ പരിശോധിക്കാൻ ഇറങ്ങിയതായിരുന്നു വനിതാ കമ്മീഷൻ അധ്യക്ഷ. ഡൽഹിയിൽ വനിതാ കമ്മീഷൻ അധ്യക്ഷക്ക് പോലും സുരക്ഷയില്ലെന്ന് സ്വാതി മലിവാൾ പ്രതികരിച്ചു.
 

Share this story