ഡോക്യുമെന്ററി: പ്രതിഷേധിച്ചതിന് ജാമിയ മിലിയയിൽ നിന്ന് കസ്റ്റഡിയിലെടുത്ത വിദ്യാർഥികളെ വിട്ടയച്ചു

jamia

ബിബിസി ഡോക്യുമെന്ററി പ്രദർശനം തടയുന്നതിനെതിരെ ജാമിയ മിലിയ സർവകലാശാലയിൽ പ്രതിഷേധിച്ചതിന് പോലീസ് കസ്റ്റഡിയിലെടുത്ത വിദ്യാർഥികളെ വിട്ടയച്ചു. പ്രദർശനം തടയാനായി വിദ്യാർഥി സംഘടനാ നേതാക്കളെ കരുതൽ തടങ്കലിലാക്കിയ പോലീസ് നടപടിക്കെതിരെയായിരുന്നു പ്രതിഷേധം. 

എസ് എഫ് ഐ, എൻ എസ് യു ഐ സംഘടനകളിലെ പന്ത്രണ്ട് വിദ്യാർഥികളെ ഇന്നലെയാണ് പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. റിപബ്ലിക് ദിന സുരക്ഷാ കാരണങ്ങൾ പറഞ്ഞ് ഇവരെ ഇന്നുച്ചവരെ കസ്റ്റഡിയിൽ വെക്കുകയായിരുന്നു. ജാമിയയിൽ പ്രദർശനം തടയാൻ സർവകലാശാലക്ക് സാധിച്ചെന്നും സർവകലാശാലക്ക് പുറത്തുണ്ടായ നേരിയ പ്രതിഷേധം നേരിയ ഊതിപ്പെരുപ്പിക്കുകയാണെന്നും ജാമിയ വൈസ് ചാൻസലർ നജ്മ അക്തർ പറഞ്ഞു

അതേസമയം കൂടുതൽ സർവകലാശാലകളിൽ ഡോക്യുമെന്ററി പ്രദർശിപ്പിക്കാനാണ് പ്രതിപക്ഷ വിദ്യാർഥി സംഘടനകളുടെ തീരുമാനം. ജെഎൻയുവിൽ ഉണ്ടായ ആക്രമണത്തിനെതിരെ വിദ്യാർഥി യൂണിയൻ ഇന്ന് രാത്രി പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും.
 

Share this story