വെറുതെ വോട്ട് പാഴാക്കരുത്; ആംആദ്മിക്ക് വോട്ട് ചെയ്യണമെന്ന് കോൺഗ്രസുകാരോട് കെജ്രിവാൾ

kejriwal

കോൺഗ്രസ് അനുഭാവികളോട് ആം ആദ്മി പാർട്ടിക്ക് വോട്ട് ചെയ്യാൻ അഭ്യർഥിച്ച് ഗുജറാത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഗുജറാത്തിൽ കോൺഗ്രസിന് സർക്കാർ രൂപീകരിക്കാൻ കഴിയില്ലെന്നും വോട്ടുകൾ വെറുതെ പാഴാക്കരുതെന്നും കെജ്രിവാൾ പറഞ്ഞു. ഒരു മാറ്റത്തിന് ഗുജറാത്തിലെ ജനങ്ങൾ തയ്യാറാകണം. ഇത്തവണ കോൺഗ്രസിന് അഞ്ചിൽ താഴെ സീറ്റുകൾ മാത്രമേ ലഭിക്കുകയുള്ളുവെന്നും കെജ്രിവാൾ പറഞ്ഞു. 

ജയിച്ചാലും കോൺഗ്രസിൽ നിന്നുള്ള അംഗങ്ങൾ ബിജെപിയിൽ പോകും. കോൺഗ്രസിന് വേണ്ടി ചെയ്യുന്ന വോട്ടുകൾ പാഴായി പോകാനുള്ളതാണ്. അതിനാൽ കോൺഗ്രസ് അനുഭാവികൾ ആം ആദ്മിക്ക് വോട്ട് ചെയ്യണമെന്നും ഡൽഹി മുഖ്യമന്ത്രി അഭ്യർഥിച്ചു. 

ദൈവഹിതമനുസരിച്ച് ഒരു മാറ്റത്തിന് ജനങ്ങൾ തയ്യാറാകണമെന്ന് ഗുജറാത്തിലെ ജനങ്ങളോട് കെജ്രിവാൾ പറഞ്ഞു. ആംആദ്മി പാർട്ടി സർക്കാർ അധികാരത്തിൽ എത്തുമെന്ന് ഇന്റലിജൻസ് ബ്യൂറോ റിപ്പോർട്ടുണ്ടെന്നാണ് അരവിന്ദ് കെജ്രിവാളിന്റെ അവകാശവാദം. 182 സീറ്റുകളിലേക്കും ആംആദ്മി പാർട്ടി മത്സരിക്കുന്നുണ്ട്.
 

Share this story