പ്രധാനമന്ത്രി സംസാരിക്കുന്നതിനിടെ മുകളിൽ ഡ്രോൺ; വൻ സുരക്ഷാ വീഴ്ച, മൂന്ന് പേർ പിടിയിൽ

modi

ഗുജറാത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രചാരണ പരിപാടിക്കിടെ വൻ സുരക്ഷാ വീഴ്ച. ബ്ലാവയിൽ തെരഞ്ഞെടുപ്പ് റാലിക്കിടെ സ്വകാര്യ ഡ്രോൺ പറന്നു. ഡ്രോൺ പറത്തിയ  മൂന്ന് പേരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അവസാന ഘട്ട പ്രചാരണ പരിപാടിക്കിടെയാണ് സുരക്ഷാ വീഴ്ച

ബ്ലാവയിൽ മോദി പ്രസംഗിക്കുന്നതിനിടെയാണ് മുകളിലൂടെ ഡ്രോൺ പറന്നത്. അറസ്റ്റിലായ മൂന്ന് പേരെയും പോലീസ് ചോദ്യം ചെയ്യുകയാണ്. മോദിയുടെ ദൃശ്യങ്ങളെടുക്കാൻ ശ്രമിച്ചതാണെന്നും പരിപാടിയുടെ സുരക്ഷയെ കുറിച്ച് ധാരണയുണ്ടായിരുന്നില്ലെന്നുമാണ് ഇവർ നൽകിയ മൊഴി
 

Share this story