ഇരട്ട പദവി അംഗീകരിക്കില്ല, പാർട്ടിക്ക് വേണ്ടത് മുഴുവൻ സമയ അധ്യക്ഷൻ: ഗെഹ്ലോട്ടിനെതിരെ ജി23 നേതാക്കൾ

gehlot

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ അശോക് ഗെഹ്ലോട്ടിനെതിരെ ഗ്രൂപ്പ് 23 നേതാക്കൾ. ഇരട്ട പദവി അംഗീകരിക്കില്ല. ഇരട്ട പദവി അനുവദിക്കുന്നത് ഉദയ്പൂർ പ്രഖ്യാപനത്തിന് എതിരാണെന്നും ജി 23 നേതാക്കൾ പറഞ്ഞു. പാർട്ടിക്ക് വേണ്ടത് മുഴുവൻ സമയ അധ്യക്ഷനാണെന്നും ജി23 നേതാക്കൾ ചൂണ്ടിക്കാട്ടി

അധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഇന്ന് പുറത്തിറങ്ങാനിരിക്കെയാണ് ഗെഹ്ലോട്ടിനെതിരെ ഗ്രൂപ്പ് 23 നേതാക്കൾ രംഗത്തുവരുന്നത്. കോൺഗ്രസ് അധ്യക്ഷനായാലും രാജസ്ഥാൻ മുഖ്യമന്ത്രി പദം ഒഴിയില്ലെന്ന ഗെഹ്ലോട്ടിന്റെ നിലപാടിനെതിരെ നേരത്തെ ദിഗ് വിജയ് സിംഗും രംഗത്തുവന്നിരുന്നു. 

അധ്യക്ഷനായാലും രാജസ്ഥാൻ മുഖ്യമന്ത്രി പദത്തിൽ നിന്ന് ഒരുകരാണവശാലും ഇറങ്ങില്ലെന്ന് ഗെഹ്ലോട്ട് കഴിഞ്ഞ ദിവസം സോണിയ ഗാന്ധിയെ കണ്ട് അറിയിച്ചിരുന്നു. ഇന്ന് ഗെഹ്ലോട്ട് കൊച്ചിയിലെത്തി രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്.
 

Share this story