ഹിമാചൽപ്രദേശിലെ ധർമശാലയിൽ ഭൂചലനം; ആളപായമില്ല
Sat, 14 Jan 2023

ധർമശാലയിൽ ഭൂചലനം. ഇന്ന് പുലർച്ചെയാണ് സംഭവം നടനന്ത്.റിക്ടർ സ്‌കെയിലിൽ 3.2 തീവ്രത രേഖപ്പെടുത്തി.അഞ്ച് കിലോമീറ്ററോളം ആഴത്തിലാണ് ഭൂചലനമുണ്ടായത്. ധർമശാലയിൽ നിന്നും 22 കിലോമീറ്റർ കിഴക്കാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി ട്വിറ്ററിൽ അറിയിച്ചു. ആളപായമോ വസ്തുവകകളുടെ നാശമോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.