മഹാരാഷ്ട്രയിലും അരുണാചൽ പ്രദേശിലും ഭൂചലനം; നാശനഷ്ടങ്ങളില്ല

earth quake

രാഷ്ട്രയിലും അരുണാചൽ പ്രദേശിലും ഭൂചലനം. മഹാരാഷ്ട്രയിലെ നാസിക്കിൽ പുലർച്ചെ 4.28നാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്‌കൈയിൽ 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ആളപായമോ നാശനഷ്ടങ്ങളോ രേഖപ്പെടുത്തിയിട്ടില്ല. നാസിക്കിൽ നിന്നും 89 കിലോമീറ്റർ പടിഞ്ഞാറ് അഞ്ച് കിലോ മീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. 

അരുണാചൽ പ്രദേശിൽ ബാസാറിന് 58 കിലോമീറ്റർ അകലെയാണ് ഭൂചലനമുണ്ടായത്. ഇന്ന് രാവിലെ 7.10നാണ് ഭൂചലനമുണ്ടായത്. 3.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
 

Share this story