ഉത്തരാഖണ്ഡിൽ ഭൂചലനം; പ്രഭവകേന്ദ്രം ജോഷിമഠിൽ നിന്ന് 109 കിലോമീറ്റർ അകലെ, ആളപായമില്ല

earth quake

ഉത്തരാഖണ്ഡിൽ ഭൂചലനം. ഉത്തരകാശിയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഇന്ന് പുലർച്ചെ 2.12നാണ് സംഭവം. ഭൗമോപരിതലത്തിൽ നിന്നും 10 കിലോമീറ്റർ താഴെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. അപകടങ്ങൾ ഉണ്ടായതായി റിപ്പോർട്ടില്ല. ജോഷിമഠിൽ നിന്ന് 109 കിലോമീറ്റർ അകലെയാണ് ഭൂമികുലുക്കമുണ്ടായത്. 

ഭൗമപ്രതിഭാസത്തെ തുടർന്ന് ജോഷിമഠിലെ കെട്ടിടങ്ങൾ വിള്ളൽ വീണ് തകരുന്ന സാഹചര്യത്തിൽ തന്നെയാണ് ആശങ്ക വർധിപ്പിച്ച് ഭൂമികുലുക്കവും ഉണ്ടായിരിക്കുന്നത്. അതേസമയം ജോഷിമഠ് പ്രതിഭാസത്തിൽ ഐഎസ്ആർഒയുടെ മുന്നറിയിപ്പ് എത്തിയിരുന്നു. അതിവേഗം ഭൂമി ഇടിഞ്ഞതിന്റെ ഫലമായി ജോഷിമഠ് നഗരം മുഴുവൻ മുങ്ങാമെന്ന് ഐഎസ്ആർഒയുടെ കണ്ടെത്തൽ.

ഉപഗ്രഹ ചിത്രങ്ങൾ ഉപയോഗിച്ച് നടത്തിയ നിരീക്ഷണത്തിലാണ് ഈ കണ്ടെത്തൽ. കഴിഞ്ഞ 12 ദിവസത്തിനുള്ളിൽ ജോഷിമഠ് 5.4 സെന്റീമീറ്ററാണ് താഴ്ന്നത്. 2022 ഡിസംബർ 27-നും 2023 ജനുവരി 8-നും ഇടയിലാണ് താഴ്ന്നത്. താഴ്ന്ന പ്രദേശത്തിന്റെ വ്യാപ്തിയും വർധിച്ചതായും കണ്ടെത്തിയിട്ടുണ്ട്.

Share this story