ആന്ധ്രയിൽ ടിഡിപി റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് എട്ട് പേർ മരിച്ചു

tdp

ആന്ധ്രാപ്രദേശിൽ ടിഡിപി റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് എട്ട് പേർ മരിച്ചു. നെല്ലൂർ ജില്ലയിൽ എൻ ചന്ദ്രബാബു നായിഡുവിന്റെ റാലിക്കിടെയാണ് അപകടമുണ്ടായത്. കൻഡുക്കൂരിൽ എൻ ചന്ദ്രബാബു നായിഡു പങ്കെടുത്ത പൊതുസമ്മേളനത്തിനിടെയാണ് ദുരന്തമുണ്ടായത്.

ആയിരക്കണക്കിന് ആളുകളാണ് പൊതുസമ്മേളനത്തിൽ പങ്കെടുക്കാനെത്തിയത്. ചന്ദ്രബാബു നായിഡു സമ്മേളന നഗരിയിലേക്ക് എത്തിയതോടെ വലിയ തിരക്കുണ്ടാകുകയും ഇത് ദുരന്തത്തിലേക്ക് വഴിവെക്കുകയുമായിരുന്നു. 

ഗുരുതരമായി പരുക്കേറ്റ പത്ത് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ചയാളുകളുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്ന് ചന്ദ്രബാബു നായിഡു അറിയിച്ചു. 

Share this story