ജീവനക്കാര്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിക്കണമെന്ന് ഉടമകൾക്ക് നിര്‍ബന്ധിക്കാനാവില്ല; ഹൈക്കോടതി
Tue, 24 Jan 2023

ന്യൂഡൽഹി: തൊഴിലാഴികൾ കൊവിഡ് വാക്സിനേഷൻ എടുക്കണമെന്ന് തൊഴിൽ ഉടമയ്ക്ക് നിർബന്ധിക്കാനാവില്ലെന്ന് ഡൽഹി ഹൈക്കോടതി. ഇതുമായി ബന്ധപ്പെട്ട് തൊഴിലാളികൾ സമർപ്പിച്ച ഹർജികൾ തീർപ്പാക്കുമ്പോഴാണ് ഹൈക്കോടതി ജഡ്ജിയുടെ വിധി.
വാക്‌സിൻ എടുക്കാൻ നിർബന്ധിക്കുകയും വാക്സിൻ എടുത്തില്ലെങ്കിൽ ജോലിചെയ്യാൻ അനുവദിക്കില്ലെന്നും സർക്കാർ ഉത്തരവ് വന്നതോടെ പഠിപ്പിക്കാൻ അനുമതി തേടി ഒരു സർക്കാർ അധ്യാപിക നൽകിയ ഹർജിയുലാണ് കോടതി വിധി.
ഏതു തരത്തിലുള്ള ചികിത്സയും നിഷേധിക്കാനുള്ള അവകാശം ഒരു പൗരനുണ്ടെന്ന് നേരത്തെ മറ്റൊരു കേസിൽ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇതിനെ ആധാരമാക്കിയാണ് ഹൈക്കോടതി വിധി.