ബിഹാറിൽ വീണ്ടും വ്യാജമദ്യ ദുരന്തം; മൂന്ന് പേർ മരിച്ചു, ഏഴ് പേർ ആശുപത്രിയിൽ

hooch

ബിഹാറിൽ വീണ്ടും വ്യാജമദ്യ ദുരന്തം. മൂന്ന് പേർ മരിച്ചു. ഏഴ് പേരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബിഹാറിലെ ഭോപട്പൂരിലാണ് സംഭവം. മദ്യ നിരോധനമുള്ള സംസ്ഥാനമാണ് ബിഹാർ. എന്നാൽ വ്യാജമദ്യ ദുരന്തങ്ങളും സംസ്ഥാനത്ത് പതിവാകുകയാണ്.

മദ്യം കഴിച്ച് അവശനിലയിലായ പത്ത് പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിൽ മൂന്ന് പേർ ചികിത്സക്കിടെ മരിച്ചു. വയറുവേദനയും ഛർദിയും കാരണം രാത്രിയോടെയാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒരാൾ ആശുപത്രിയിൽ എത്തിയപാടെ മരിച്ചു. ഗുരുതരാവസ്ഥയിലായ രണ്ട് പേരെ പട്‌ന മെഡിക്കൽ കോളജിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല
 

Share this story