കർഷകർ പ്രക്ഷോഭവുമായി വീണ്ടും തെരുവിലേക്ക്; നവംബർ 26ന് രാജ് ഭവൻ മാർച്ച്

farmers

രാജ്യത്ത് കർഷകർ വീണ്ടും സമരവുമായി തെരുവിലേക്ക്. കർഷക സമരത്തിന്റെ അടുത്ത ഘട്ടം തുടങ്ങാൻ പോകുകയാണെന്ന് കർഷക സംഘടനകൾ പ്രഖ്യാപിച്ചു. ഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് സംയുക്ത കർഷക സംഘടനകളുടെ പ്രഖ്യാപനം

സമരത്തിന്റെ ഭാഗമായി നവംബർ 26ന് എല്ലാ രാജ്ഭവനുകളിലേക്കും മാർച്ച് നടത്തുമെന്ന് സംയുക്ത കിസാൻ മോർച്ച അറിയിച്ചു. താങ്ങുവില അടക്കമുള്ള വാഗ്ദാനങ്ങൾ കേന്ദ്രസർക്കാർ പാലിക്കാത്തതിനാലാണ് ദേശവ്യാപക പ്രതിഷേധം ഉയരുന്നത്. 

സിപിഎമ്മിന്റെ കർഷക സംഘടനയായ കിസാൻ സഭയും സമരത്തിൽ പങ്കെടുക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്രസർക്കാരിന്റേത് നാണം കെട്ട വാഗ്ദാനലംഘനമെന്ന് കർഷക സംഘടനകൾ കുറ്റപ്പെടുത്തി.
 

Share this story