എയർ ഇന്ത്യ വിമാനത്തിൽ വനിതാ യാത്രക്കാരിക്ക് നേരെ മൂത്രമൊഴിച്ച് സഹയാത്രികൻ

air india

എയർ ഇന്ത്യ വിമാനത്തിൽ വനിതാ യാത്രക്കാരിക്ക് നേരെ മൂത്രമൊഴിച്ച് സഹയാത്രികൻ. ന്യൂയോർക്കിൽ നിന്നും ഡൽഹിയിലേക്കുള്ള എയർ ഇന്ത്യയുടെ എഐ 102 വിമാനത്തിലെ ബിസിനസ് ക്ലാസിലാണ് സംഭവം. യാത്രക്കാരി വിവിവരം വിമാന ജീവനക്കാരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും യാതൊരു നടപടിയുമുണ്ടായില്ല. വിമാനം ഡൽഹിയിൽ ഇറങ്ങിയപ്പോൾ അക്രമം നടത്തിയയാൾ നടപടി നേരിടാതെ വിമാനത്താവളത്തിൽ നിന്ന് പുറത്തുപോകുകയും ചെയ്തു

യാത്രക്കാരി ടാറ്റ ഗ്രപ്പ് ചെയർമാൻ എൻ ചന്ദ്രശേഖരന് പരാതി നൽകിയതിന് ശേഷം മാത്രമാണ് വിമാന കമ്പനി അന്വേഷണം ആരംഭിച്ചതെന്നും പരാതിയുണ്ട്. അപമര്യാദയായി പെരുമാറിയ യാത്രക്കാരന് യാത്രാനിരോധനം ഏർപ്പെടുത്തണമെന്ന് സർക്കാരിനോട് എയർ ഇന്ത്യ ആവശ്യപ്പെട്ടു. വിമാന ജീവനക്കാർ യാതൊരു തരത്തിലും സഹകരിച്ചില്ലെന്ന് പരാതിക്കാരി പറയുന്നു

ഉച്ചയ്ക്ക് ആഹാരം നൽകിയ ശേഷം ലൈറ്റുകൾ അണച്ച ശേഷമായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്ന യാത്രക്കാരൻ എന്റെ സീറ്റിന് അടുത്തേക്ക വന്നു. തുടർന്ന് പാന്റിന്റെ സിപ്പ് അഴിച്ച ശേഷം സ്വകാര്യ ഭാഗങ്ങൾ പ്രദർശിപ്പിച്ചു. തുടർന്ന് മൂത്രമൊഴിച്ച ശേഷം അവിടെ തന്നെ നിൽക്കുകയായിരുന്നു. മറ്റൊരു യാത്രക്കാരനെത്തിയാണ് ഇയാളെ മാറ്റിയത്

എന്റെ വസ്ത്രവും ഷൂസും ബാഗും മൂത്രം വീണ് നനഞ്ഞു. വിമാന ജീവനക്കാർ പിന്നീടെത്തി അണുനാശിനിയും മറ്റും തളിക്കുകയായിരുന്നുവെന്ന് പരാതിക്കാരിയുടെ കത്തിൽ പറയുന്നു. വിമാനത്തിന്റെ ഫസ്റ്റ് ക്ലാസിൽ സീറ്റുകൾ ഒഴിവുണ്ടായിട്ടും നനഞ്ഞ സീറ്റിൽ തന്നെ ഇരിക്കാൻ ജീവനക്കാർ നിർബന്ധിച്ചെന്നും പരാതിയിൽ പറയുന്നുണ്ട്.
 

Share this story