കാശ്മീരിലെ കത്വയിൽ ബസ് മറിഞ്ഞ് ഒരു സ്ത്രീയടക്കം അഞ്ച് പേർ മരിച്ചു; 15 പേർക്ക് പരുക്ക്

bus
ജമ്മു കാശ്മീരിലെ കത്വ ജില്ലയിൽ മിനി ബസ് മറിഞ്ഞ് ഒരു സ്ത്രീയുൾപ്പെടെ അഞ്ച് പേർ മരിച്ചു. 15 പേർക്ക് അപകടത്തിൽ പരുക്കേറ്റു. ബില്ലവാറിലെ സില ഗ്രാമത്തിന് സമീപമാണ് അപകടം. വളവിൽ വെച്ച് ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണം. അറുപത് വയസ്സുള്ള സ്ത്രീയടക്കം അഞ്ച് പേരാണ് മരിച്ചത്. പരുക്കേറ്റ 15 പേരെ ബില്ലവറിലെ സബ് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
 

Share this story