ഇന്ത്യയിൽ കാലുകുത്തി ചീറ്റപ്പുലികൾ; ക്വാറന്റൈൻ അറകളിലേക്ക് തുറന്നുവിട്ടത് പ്രധാനമന്ത്രി

cheetah

നമീബിയയിൽ നിന്നും എത്തിയ ചീറ്റകളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുറന്നുവിട്ടു. എട്ട് ചീറ്റകളെയാണ് പ്രത്യേക ക്വാറന്റൈൻ മേഖലയിലേക്ക് തുറന്നുവിട്ടത്. കരയിലെ ഏറ്റവും വേഗമേറിയ ജീവികളായ ചീറ്റകൾ ഇന്ത്യയിലെത്തിയതോടെ 13 വർഷത്തെ പ്രയത്‌നമാണ് സാക്ഷാത്കരിച്ചത്. 

പ്രധാനമന്ത്രിയുടെ പിറന്നാൾ ദിനത്തിലാണ് ചീറ്റകളെ ഇന്ത്യയിലേക്ക് എത്തിച്ചത്. ചീറ്റകളെ നൽകിയതിന് നമീബിയക്ക് നന്ദി അറിയിച്ച പ്രധാനമന്ത്രി ഇന്ത്യക്ക് ഇത് ചരിത്ര നിമിഷമാണെന്നും പറഞ്ഞു. 2009ലാണ് ചീറ്റകളെ ഇന്ത്യയിൽ എത്തിക്കാനുള്ള പദ്ധതി ആരംഭിച്ചത്. ഏഴ് പതിറ്റാണ്ടുകൾക്ക് മുമ്പാണ് ഇന്ത്യയിൽ ചീറ്റകൾക്ക് വംശനാശം സംഭവിച്ചത്. 

എട്ട് ചീറ്റകളെയാണ് നമീബിയയിൽ നിന്നും മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലേക്ക് എത്തിക്കുന്നത്. ഇതിൽ അഞ്ചെണ്ണം പെൺ ചീറ്റകളാണ്. ക്വാറന്റൈൻ പൂർത്തിയാക്കി ആഴ് ആഴ്ചക്കുള്ളിൽ ആൺ ചീറ്റകളെയും നാല് ആഴ്ചക്കുള്ളിൽ പെൺ ചീറ്റകളെയും വിശാലമായ മേട്ടിലേക്ക് തുറന്നുവിടും. അഞ്ച് വർഷം കൊണ്ട് 50 ചീറ്റകളെ രാജ്യത്ത് എത്തിക്കാനാണ് നീക്കം.
 

Share this story