മുൻ കേന്ദ്രമന്ത്രിയും ആർജെഡി നേതാവുമായ ശരദ് യാദവ് അന്തരിച്ചു
Fri, 13 Jan 2023

ജനതാദൾ യുനൈറ്റഡ് മുൻ പ്രസിഡന്റും മുൻ കേന്ദ്രമന്ത്രിയുമായ ശരദ് യാദവ് അന്തരിച്ചു. 75 വയസ്സായിരുന്നു. ഗുരുഗ്രാമിലെ ആശുപത്രിയിൽ വെച്ചാണ് അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നാണ് ശരദ് യാദവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ ആർജെഡി നേതാവാണ്
ഏഴ് തവണ ലോക്‌സഭയിലേക്കും മൂന്ന് തവണ രാജ്യസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2003 മുതൽ 2016 വരെ ജെഡിയു ദേശീയ പ്രസിഡന്റായിരുന്നു. ബിഹാറിൽ ജെഡിയു ബിജെപിയുമായി സഖ്യത്തിലായതോടെ ശരദ് യാദവ് ലോക് താന്ത്രിക് ജനതാദൾ രൂപീകരിച്ചു. പിന്നീട് പാർട്ടിയെ ആർജെഡിയിൽ ലയിപ്പിക്കുകയായിരുന്നു.