മുഖ്യമന്ത്രി പദവും പ്രസിഡന്റ് സ്ഥാനവും ഒന്നിച്ച് വഹിക്കാമെന്ന് ഗെഹ്ലോട്ട്; അതുവേണ്ടെന്ന് സോണിയ

gehlot

കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് വന്നാലും രാജസ്ഥാൻ മുഖ്യമന്ത്രി പദം ഒഴിയില്ലെന്ന കടുംപിടിത്തം തുടർന്ന് അശോക് ഗെഹ്ലോട്ട്. ഇരട്ട പദവി പ്രശ്‌നമല്ലെന്നും താൻ നിരവധി തവണ രണ്ട് പദവികൾ വഹിച്ചിട്ടുണ്ടെന്നും ഡൽഹിയിലെത്തി സോണിയ ഗാന്ധിയോട് ഗെഹ്ലോട്ട് പറഞ്ഞു. എന്നാൽ ഒരാൾ സുപ്രധാനമായ രണ്ട് പദവികൾ വഹിക്കുന്നത് അനുവദിക്കാനാകില്ലെന്ന് സോണിയ ഗാന്ധി ഗെഹ്ലോട്ടിനോട് തീർത്തുപറഞ്ഞതായാണ് വിവരം

വിജ്ഞാപനം പുറത്തിറങ്ങിയതിന് പിന്നാലെയാണ് ഗെഹ്ലോട്ട് സോണിയ ഗാന്ധിയെ കാണാൻ ഡൽഹിയിൽ എത്തിയത്. രാഹുൽ ഗാന്ധി തന്നെ പ്രസിഡന്റ് ആകണമെന്നാണ് രാജസ്ഥാൻ പിസിസിയുടെ ആഗ്രഹമെന്നും ഗെഹ്ലോട്ട് അറിയിച്ചു. രാഹുലിനെ പ്രസിഡന്റ് പദവിയിൽ എത്തിച്ച് ഏതുവിധേനയും രാജസ്ഥാൻ മുഖ്യമന്ത്രി പദം സംരക്ഷിക്കാനുള്ള പെടാപാടാണ് ഗെഹ്ലോട്ട് നടത്തുന്നത്. 

അതേസമയം  ഇരട്ടപദവിയെന്ന നിലപാട് അംഗീകരിക്കാനാകില്ലെന്ന് സോണിയ ഗാന്ധി പറഞ്ഞു. അധ്യക്ഷനായാൽ മുഖ്യമന്ത്രി പദം ഒഴിയണം. അധ്യക്ഷ പദവിയെ ചെറുതായി കാണരുതെന്നും സോണിയ ഗാന്ധി ഗെഹ്ലോട്ടിനോട് പറഞ്ഞു.
 

Share this story