ദളിതർക്ക് സാധനം വിൽക്കില്ല, കുട്ടികളെ തിരിച്ചയച്ചു; കടയുടമയും ഗ്രാമമുഖ്യനും അറസ്റ്റിൽ

maheswaran

തമിഴ്‌നാട്ടിലെ തെങ്കാശിയിൽ ദളിത് വിഭാഗത്തിലുള്ളവർക്ക് സാധനങ്ങൾ വിൽക്കില്ലെന്ന് പറഞ്ഞ കടയുടമ അറസ്റ്റിൽ. തെങ്കാശി ശങ്കരൻകോവിൽ പാഞ്ചാകുളം സ്വദേശി മഹേശ്വരനെയാണ് തെങ്കാശി പോലീസ് അറസ്‌റ്് ചെയ്തത്. ഗ്രാമത്തിലെ ദളിത് കുട്ടികൾ മിഠായി വാങ്ങാനെത്തിയപ്പോൾ മഹേശ്വരൻ മിഠായി നൽകില്ലെന്ന് പറയുന്ന വീഡിയോ നേരത്തെ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് നടപടി

ഇയാൾക്ക് പുറമെ ഗ്രാമമുഖ്യനായ രാമചന്ദ്രമൂർത്തിയെയും കേസിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്. നിങ്ങളുടെ തെരുവിലെ ആർക്കും ഇനി കടയിൽ നിന്ന് സാധനങ്ങൾ നൽകില്ലെന്നും ഇക്കാര്യം വീട്ടിൽ പോയി പറയണമെന്നും ഇയാൾ കുട്ടികളോട് പറഞ്ഞിരുന്നു. ഇതിന്റെ വീഡിയോ ഇയാൾ തന്നെയാണ് ഫോണിൽ പകർത്തി ഉന്നത ജാതിക്കാർക്കിടയിൽ പ്രചരിപ്പിച്ചത്

വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് ജില്ലാ ഭരണകൂടം നടപടിയെടുക്കാൻ പോലീസിന് നിർദേശം നൽകിയത്. ഇയാളുടെ കടയും പോലീസ് അടച്ചുപൂട്ടി
 

Share this story