തെരഞ്ഞെടുപ്പ് ചൂടിലേക്ക് ഗുജറാത്ത്; നരേന്ദ്രമോദി ഇന്ന് നാല് റാലികളിൽ പങ്കെടുക്കും

modi

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രചാരണ പരിപാടികളുമായി ഇന്ന് ഗുജറാത്തിൽ. സൗരാഷ്ട്ര മേഖലയിൽ നാല് റാലികളിൽ മോദി പങ്കെടുക്കും. രാവിലെ സോംനാഥ ക്ഷേത്രത്തിൽ സന്ദർശനം നടത്തിയതിന് ശേഷമാകും റാലികളിൽ പങ്കെടുക്കുക. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപി പുറകോട്ടുപോയ മേഖല കേന്ദ്രീകരിച്ചാണ് മോദി ഇത്തവണ റാലി നടത്തുന്നത്

നാളെയും മറ്റന്നാളും സംസ്ഥാനത്ത് തുടരുന്ന മോദി എട്ടിടങ്ങളിൽ കൂടി റാലി നടത്തുമെന്ന് ബിജെപി അറിയിച്ചു. ഇന്നലെ വൽസാഡ് ജില്ലയിൽ ആയിരങ്ങളെ അണിനിരത്തി മോദി റോഡ് ഷോ നടത്തിയിരുന്നു. ബിജെപിയുടെ ഭരണകാലത്ത് വലിയ തോതിൽ വികസന പ്രവർത്തനങ്ങൾ നടന്നുവെന്നാണ് റോഡ് ഷോയിൽ മോദി പറഞ്ഞത്. അതേസമയം രാഹുൽ ഗാന്ധി മറ്റന്നാൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഗുജറാത്തിലേക്ക് എത്തും. നവസാരിയിലാണ് രാഹുൽ ഗാന്ധിയുടെ റാലി


 

Share this story