നിങ്ങൾ കാരണം ഞാൻ ആത്മഹത്യ ചെയ്യുന്നു; പൂനെയിൽ മോദിക്ക് കത്തെഴുതി കർഷകൻ ജീവനൊടുക്കി

Modi

മഹാരാഷ്ട്രയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതി വെച്ച് കർഷകൻ ആത്മഹത്യ ചെയ്തു. പൂനെയിലെ 42കാരനായ കർഷകനാണ് ഉള്ളിക്ക് കുറഞ്ഞ താങ്ങുവില ലഭിക്കാത്തതിന്റെ പേരിൽ മോദിക്ക് കത്തെഴുതി വെച്ച് ആത്മഹത്യ ചെയ്തത്. മോദിക്ക് ജന്മദിനാശംസകൾ നേരുകയും ചെയ്യുന്നുണ്ട് കത്തിൽ. 

ഉള്ളിക്കും മറ്റ് വിളകൾക്കും താങ്ങുവില ഉറപ്പ് നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്ന ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. ദശരത് കേദാരി എന്ന കർഷകനാണ് ആത്മഹത്യ ചെയ്തത്. കീടനാശിനി കുടിച്ച ശേഷം കുളത്തിൽ ചാടി മരിക്കുകയായിരുന്നു. 

മഴക്കെടുതിയിൽ ഉള്ളികൃഷി നശിച്ചു. സോയാബീൻ, തക്കാളി വിളകളിലും കേദാരിക്ക് നഷ്ടമുണ്ടായി. കൃഷി ഒരു ചൂതാട്ടമായി മാറിയെന്നും ഇയാൾ കത്തിൽ പറയുന്നു. മോദി ജി നിങ്ങളുടെ നിഷ്‌ക്രിയത്വം കാരണം ഞാൻ ആത്മഹത്യ ചെയ്യാൻ നിർബന്ധിതനായി. ദയവായി ഞങ്ങളുടെ ന്യായമായ ഗ്യാരണ്ടീട് മാർക്കറ്റ് വില ഞങ്ങൾക്ക് തരൂ എന്നാണ് മറാത്തിയിൽ എഴുതിയ കത്തിൽ പറയുന്നത്.

Share this story