സച്ചിനെ മുഖ്യമന്ത്രി ആക്കിയില്ലെങ്കിൽ ജോഡോ യാത്ര തടയും; രാജസ്ഥാനിലെ ഒരു വിഭാഗം നേതാക്കൾ

sachin gehlot

സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രി ആക്കിയില്ലെങ്കിൽ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര തടയുമെന്ന് രാജസ്ഥാനിലെ ഒരു വിഭാഗം നേതാക്കളുടെ മുന്നറിയിപ്പ്. അവശേഷിക്കുന്ന ഒരു വർഷം സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രി ആക്കണമെന്നാണ് ആവശ്യം. അതേസമയം വിവാദത്തിൽ സച്ചിൻ പൈലറ്റ് മൗനം പാലിക്കുകയാണ്

അധ്യക്ഷ തെരഞ്ഞെടുപ്പിൽ ഹൈക്കമാൻഡ് തീരുമാനം അട്ടിമറിച്ച ഗെഹ്ലോട്ട് പക്ഷത്തെ എംഎൽഎമാർക്കെതിരെ നടപടി വൈകുന്നതിലും സച്ചിൻ ക്യാമ്പിന് അതൃപ്തിയുണ്ട്. മുഖ്യമന്ത്രിപദമടക്കം ഉന്നയിച്ച പരാതികളിൽ അധ്യക്ഷ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ പരിഹാരം കാണാമെന്ന് ഹൈക്കമാൻഡ് അറിയിച്ചെങ്കിലും നിലവിൽ യാതൊരു നീക്കവും നടക്കുന്നില്ല. ഇതോടെയാണ് സച്ചിൻ ക്യാമ്പ് പരസ്യമായി രംഗത്തുവന്നത്

അതേസമയം രാജസ്ഥാനിലെ പ്രതിസന്ധി ചർച്ച ചെയ്യണമെന്ന ഗെഹ്ലോട്ടിന്റെ ആവശ്യം രാഹുൽ ഗാന്ധി തള്ളിയിരുന്നു. പാർട്ടി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയും ഇക്കാര്യത്തിൽ പ്രതികരണത്തിന് തയ്യാറായിട്ടില്ല.
 

Share this story