കർണാടകയിൽ നാലാം ക്ലാസ് വിദ്യാർഥിയെ അധ്യാപകൻ സ്‌കൂൾ കെട്ടിടത്തിൽ നിന്ന് തള്ളിയിട്ട് കൊന്നു
Tue, 20 Dec 2022

കർണാടകയിൽ സർക്കാർ സ്‌കൂളിന്റെ ഒന്നാം നിലയിൽ നിന്നും അധ്യാപകൻ തള്ളിയിട്ട നാലാം ക്ലാസുകാരൻ മരിച്ചു. നർഗുണ്ട് സ്വദേശി ഭരത് ബരകെരിയെന്ന പത്ത് വയസ്സുകാരനാണ് മരിച്ചത്. ഹഗ്ലി ഗ്രാമത്തിലെ ആദർശ് പ്രൈമറി സ്‌കൂൾ അധ്യാപകൻ മുത്തപ്പ യെല്ലപ്പയാണ് കുട്ടിയെ ഇരുമ്പ് വടി കൊണ്ട് മർദിച്ച ശേഷം തള്ളിയിട്ട് കൊലപ്പെടുത്തിയത്.
തിങ്കളാഴ്ച രാവിലെ 11.30നാണ് സംഭവം. ഗുരുതരമായി പരുക്കേറ്റ വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സക്കിടെ ഇന്ന് മരിച്ചു. മരിച്ച കുട്ടിയുടെ അമ്മ ഗീത ഇതേ സ്‌കൂളിലെ അധ്യാപികയാണ്. മകനെ മർദിക്കുന്നത് തടയാൻ ശ്രമിച്ച ഗീതയെയും മുത്തപ്പ മർദിച്ചിരുന്നു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. മുത്തപ്പ ഒളിവിലാണ്. ഇയാൾക്കായി പോലീസ് അന്വേഷണം നടത്തുന്നുണ്ട്.