ജി 20 അധ്യക്ഷ പദവി ഏറ്റെടുത്ത് ഇന്ത്യ; സ്ത്രീപക്ഷ വികസനത്തിന് പ്രാധാന്യം നൽകണമെന്ന് മോദി

modi

ജി20 അജണ്ടയിൽ സ്ത്രീപക്ഷ വികസനത്തിന് പ്രത്യേക പ്രാധാന്യം നൽകണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അംഗരാജ്യങ്ങളിലെ തലവൻമാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തെ കൂട്ടായ നടപടികൾക്കുള്ള ചാലക ശക്തിയായി ജി20 മാറുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ജി 20ന്റെ അധ്യക്ഷ പദം ഇന്തോനേഷ്യയിൽ നിന്നും ഇന്ത്യ ഏറ്റെടുത്തു

അടുത്ത ജി20 ഉച്ചകോടി ഇന്ത്യയിൽ നടക്കും. ഡിസംബർ 1 മുതൽ ജി 20 അധ്യക്ഷ പദവി ഇന്ത്യക്ക് ഔദ്യോഗികമായി ലഭിക്കും. പ്രകൃതിയുടെ ഭാവിക്കും ജീവിതത്തിനുമായി പ്രത്യേക പ്രാധാന്യം നൽകേണ്ടതുണ്ട്. കാലാവസ്ഥയുടെ നിലനിൽപ്പിനായുള്ള ജീവിതരീതി വികസിപ്പക്കണമെന്നും നരേന്ദ്രമോദി പറഞ്ഞു. 

വസുധൈവ കുടുംബകം എന്നതാണ് ഇന്ത്യയിൽ നടക്കുന്ന ജി20 ഉച്ചകോടിയുടെ വിഷയം. ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി എന്നതാണ് ഇതിന്റെ അർഥം.
 

Share this story