കിഴക്കൻ ലഡാക്കിലെ 26 പട്രോളിംഗ് പോയിന്റുകളിൽ ഇന്ത്യക്ക് നിയന്ത്രണം നഷ്ടമായെന്ന് റിപ്പോർട്ട്

ladakh

കിഴക്കൻ ലഡാക്കിലെ 65 പട്രോളിംഗ് പോയിന്റുകളിൽ 26 എണ്ണത്തിന്റെ നിയന്ത്രണം ഇന്ത്യക്ക് നഷ്ടമായെന്ന് റിപ്പോർട്ട്. ചൈനയുമായുള്ള അതിർത്തി തർക്കം രൂക്ഷമായി തുടരുന്നതിനിടെയാണ് ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്തുവന്നത്. 35,00 കിലോമീറ്ററാണ് ഇന്ത്യ-ചൈന അതിർത്തി. കാരക്കോറം പാസ് മുതൽ ചുമുർ വരെ നിലവിൽ 65 പട്രോളിംഗ് സ്‌റ്റേഷനുണ്ട്

ഇതിൽ 5 മുതൽ 17 വരെ, 24 മുതൽ 32 വരെ, 37, എന്നീ പോയിന്റുകളാണ് പട്രോളിംഗ് മുടങ്ങിയതിനെ തുടർന്ന് നിയന്ത്രണം നഷ്ടമായതെന്ന് ലേയിലെ എസ് പി പി.ഡി നിത്യ പറഞ്ഞതായി ദേശയീ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവും പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് റിപ്പോർട്ട് വെച്ചത്.

പട്രോളിംഗിന് പോകാത്തതും ഇന്ത്യൻ പൗരൻമാരെ സ്ഥിരമായി കാണാത്തതുമായ പ്രദേശങ്ങൾ ചൈനയുടെ നിയന്ത്രണത്തിൽ ദീർഘകാലമായി ഉള്ളതാണെന്ന് ചൈന അവകാശപ്പെട്ടെന്നും ക്രമേണ ഇവിടങ്ങളിലേക്ക് ചൈനീസ്സൈന്യം എത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു.
 

Share this story