ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവ്; മൻ കി ബാത്തിൽ നരേന്ദ്രമോദി

Modi

ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 2023ലെ ആദ്യ മൻ കി ബാത്തിൽ സംസാരിക്കുകയായിരുന്നു മോദി. പുതിയ ഇന്ത്യയിൽ സംഭവിക്കുന്ന മാറ്റങ്ങളെ കുറിച്ചും രാജ്യത്തിന്റെ വികസനത്തെ കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. മൻ കി ബാത്തിന്റെ 97ാം പതിപ്പാണ് ഇന്ന് സംപ്രേഷണം ചെയ്തത്.

വൈദ്യശാസ്ത്രത്തിന്റെ കാലഘട്ടത്തിൽ യോഗയും ആയുർവേദവും ആധുനിക യുഗത്തിന്റെ പരീക്ഷണങ്ങൾക്കൊപ്പം നിൽക്കുന്നതിൽ സന്തോഷമുണ്ട്. ആയുർവേദം ജീവിതത്തിൽ ഉൾപ്പെടുത്തണമെന്നും മോദി പറഞ്ഞു. ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി എന്ന പ്രമേയം ഉപയോഗിച്ചു കൊണ്ട് സാർവത്രികമായ ഏകത്വബോധം പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യയുടെ ജി 20 അധ്യക്ഷ സ്ഥാനം പ്രവർത്തിക്കുമെന്ന് നരേന്ദ്രമോദി പറഞ്ഞു


 

Share this story