കൊലപാതക കേസിൽ ഓസ്‌ട്രേലിയ 5.23 കോടി രൂപ വിലയിട്ട ഇന്ത്യൻ നഴ്‌സ് ഡൽഹിയിൽ പിടിയിൽ

aus

ഓസ്‌ട്രേലിയൻ വനിതയെ കൊലപ്പെടുത്തിയ ശേഷം ഇന്ത്യയിലേക്ക് കടന്ന യുവാവിനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. 2018ലാണ് ഓസ്‌ട്രേലിയയിലെ ക്വീൻസ് ലാൻഡിൽ നഴ്‌സായ രാജ് വിന്ദർ സിംഗ് തോയ ഓസ്‌ട്രേലിയൻ യുവതിയായ തോയ കോർഡിംഗ്ലെയെ കൊലപ്പെടുത്തിയത്. ഇയാളെ പിടികൂടാൻ സഹായിക്കുന്നവർക്ക് പത്ത് ലക്ഷം ഓസ്‌ട്രേലിയൻ ഡോളർ(5.23 കോടി രൂപ) ക്വീൻസ് ലാൻഡ് പോലീസ് പ്രഖ്യാപിച്ചിരുന്നു

2018 ഒക്ടോബറിലാണ് തോയയെ ഇയാൾ കൊലപ്പെടുത്തിയത്. തോയ കൊല്ലപ്പെട്ട് രണ്ട് ദിവസത്തിനുള്ളിൽ ഭാര്യയെയും മൂന്ന് മക്കളെയും ഉപേക്ഷിച്ച് ഇയാൾ ഇന്ത്യയിലേക്ക് കടന്നു. ഒക്ടോബർ 22ന് കേൺസ് വിമാനത്താവളം വഴി രാജ് വിന്ദർ രക്ഷപ്പെട്ടതിന്റെ ദൃശ്യങ്ങൽ പോലീസിന് ലഭിച്ചിരുന്നു

2021 മാർച്ചിൽ ഇയാളെ കൈമാറണമെന്ന് ഓസ്‌ട്രേലിയ ഇന്ത്യയോട് അഭ്യർഥിച്ചു. എന്നാൽ ഈ മാസമാണ് ഇതിന് അനുമതി ലഭിച്ചത്. പഞ്ചാബ് സ്വദേശിയായ രാജ് വിന്ദർ ഇന്നിസ്‌ഫെയ്‌ലിൽ നഴ്‌സായിരുന്നു.
 

Share this story