ലോകത്തിന്റെ നന്മക്കായി പ്രവർത്തിക്കുന്ന സൂപ്പർ പവർ ആകുകയാണ് ഇന്ത്യയുടെ ലക്ഷ്യം: രാജ്‌നാഥ് സിംഗ്
Sat, 17 Dec 2022

ഗാൽവാനിലും തവാങിലും ഇന്ത്യൻ സൈനികർ ധൈര്യവും ശൗര്യവും കാണിച്ചെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. മറ്റ് രാജ്യങ്ങളുടെ മേൽ ആധിപത്യം സ്ഥാപിക്കാനോ ഒരിഞ്ച് സ്ഥലം പിടിച്ചെടുക്കാനോ ഉദ്ദേശ്യമില്ല. ലോകത്തിന്റെ നന്മക്കായി പ്രവർത്തിക്കുന്ന സൂപ്പർ പവർ ആകുകയാണ് ലക്ഷ്യം. ചോദ്യം ചെയ്യാനുള്ള പ്രതിപക്ഷത്തിന്റെ ഉദ്ദേശ്യത്തെ ചോദ്യം ചെയ്തിട്ടില്ലെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു
നയങ്ങളെ അടിസ്ഥാനമാക്കിയാണ് വാദപ്രതിവാദം നടന്നത്. സത്യം പറയുമ്പോഴാണ് രാഷ്ട്രീയം നടപ്പാകുന്നതെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. അരുണാചൽ അതിർത്തിയിലെ സംഘർഷത്തെ ചൊല്ലി പാർലമെന്റിന്റെ ഇരുസഭകളും തുടർച്ചയായ നാലാം ദിവസവും ബഹളത്തിൽ കലാശിച്ചു. ചർച്ച അനുവദിക്കാത്തതിൽ കോൺഗ്രസ് അംഗങ്ങൾ രാജ്യസഭ തടസ്സപ്പെടുത്തി. ലോക്‌സഭയിലും പ്രതിപക്ഷം നോട്ടീസ് നൽകിയെങ്കിലും ചർച്ച അനുവദിച്ചില്ല.