രാജ്യാന്തര തീവ്രവാദ ബന്ധം: മംഗളുരു സ്‌ഫോടനക്കേസ് അന്വേഷണം എൻഐഎ ഏറ്റെടുക്കും

sharik

മംഗളൂരു സ്‌ഫോടനക്കേസ് എൻഐഎ ഏറ്റെടുത്തേക്കും. കേസിന് രാജ്യാന്തര തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ പശ്ചാത്തലത്തിൽ കേസ് എൻഐഎ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക സർക്കാർ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്ത് നൽകി. എൻഐഎ സംഘം നേരത്തെ തന്നെ മംഗളൂരുവിൽ ക്യാമ്പ് ചെയ്ത് പോലീസ് അന്വേഷണത്തിന് സഹായം നൽകുന്നുണ്ട്

കർണാടക നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉടൻ എൻഐഎ അന്വേഷണത്തിന് ഉത്തരവിറക്കും. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വമേറ്റ് രംഗത്തുവന്ന ഇസ്ലാമിക് റസിഡന്റ് കൗൺസിൽ എന്ന സംഘടനയെ കുറിച്ചുള്ള അന്വേഷണവും പുരോഗമിക്കുകയാണ്. 

സ്‌ഫോടനത്തിന് മുമ്പ് പ്രതി ഷാരിക്ക് ട്രയൽ നടത്തിയിരുന്നുവെന്ന് എൻഐഎ അറിയിച്ചിരുന്നു. മംഗളൂരുവിൽ സ്‌ഫോടനം നടക്കുന്നതിന് ഒരാഴ്ച മുമ്പ് ശിവമോഗയിലെ വനമേഖലയിൽ വെച്ചാണ് പ്രതി ട്രയൽ നടത്തിയത്. പ്രതിയുടെ പോപുലർ ഫ്രണ്ട് ബന്ധം നേരത്തെ വ്യക്തമായതാണ്.
 

Share this story