വിമാനത്തിൽ മൂത്രമൊഴിച്ചത് താനല്ല, പരാതിക്കാരിയാണ്; കുറ്റം നിഷേധിച്ച് ശങ്കർ മിശ്ര കോടതിയിൽ

shankar

എയർ ഇന്ത്യ വിമാനത്തിലെ അതിക്രമത്തിൽ കുറ്റം നിഷേധിച്ച് പ്രതി ശങ്കർ മിശ്ര. പരാതിക്കാരി സ്വയം മൂത്രമൊഴിച്ചതാണെന്നാണ് ശങ്കർ മിശ്ര കോടതിയെ അറിയിച്ചത്. കേസ് പരിഗണിക്കുന്ന ഡൽഹി കോടതിയിലാണ് ശങ്കർ മിശ്ര വിചിത്രമായ ഈ വാദം ഉയർത്തിയത്. പരാതി നൽകിയ പ്രായമുള്ള സ്ത്രീയുടെ സീറ്റിൽ മൂത്രമൊഴിച്ചത് താനല്ലെന്നും, അവർ സ്വയം മൂത്രമൊഴിച്ചതാണെന്നുമാണ് ശങ്കർ മിശ്രയുടെ പുതിയ വാദം

ശങ്കർ മിശ്ര സമർപ്പിച്ച ജാമ്യ ഹർജി കഴിഞ്ഞ ദിവസം മെട്രൊപൊളീറ്റൻ മജിസ്‌ട്രേറ്റ് കോമൾ ഗാർഗ് തള്ളിയിരുന്നു. അന്വേഷണത്തിന്റെ ഈ ഘട്ടത്തിൽ മിശ്രയ്ക്ക് ജാമ്യം നൽകുന്നത് ശരിയല്ലെന്ന നിരീക്ഷണത്തോടെയാണ് ഹർജി തള്ളിയത്.

Share this story