പഞ്ചാബിൽ ഭാരത് ജോഡോ യാത്രയ്ക്കിടെ ജലന്ധർ എംപി കുഴഞ്ഞുവീണ് മരിച്ചു
Sat, 14 Jan 2023

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര പഞ്ചാബിൽ പര്യടനം നടത്തുന്നതിനിടെ എംപി കുഴഞ്ഞുവീണ് മരിച്ചു. ജലന്ധർ എംപി സന്തോഖ് സിംഗ് ചൗധരിയാണ് മരിച്ചത്. 75 വയസ്സായിരുന്നു. മുൻ മന്ത്രി കൂടിയാണ് സന്തോഖ് സിംഗ്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.