ജോൺസൺ ആൻഡ് ജോൺസൺ ബേബി പൗഡർ നിർമാണ ലൈസൻസ് മഹാരാഷ്ട്ര റദ്ദാക്കി

johnson

ജോൺസൺ ആൻഡ് ജോൺസൺ കമ്പനിയുടെ ബേബി പൗഡർ നിർമാണ ലൈസൻസ് മഹാരാഷ്ട്ര സർക്കാർ റദ്ദാക്കി. പൊതു ആരോഗ്യ താത്പര്യം കണക്കിലെടുത്താണ് നടപടിയെന്ന് മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷൻ അറിയിച്ചു. കമ്പനിയുടെ പൗഡർ നവജാത ശിശുക്കളുടെ ത്വക്കിനെ ബാധിക്കാൻ സാധ്യതയുണ്ടെന്ന് ഏജൻസി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു

ലാബ് പരിശോധനയിൽ പിഎച്ച് മൂല്യം സംബന്ധിച്ച മാനദണ്ഡം പാലിക്കുന്നില്ലെന്ന് കണ്ടെത്തിയതായി എഫ് ഡി എ അറിയിച്ചു. പൂനെ, നാസിക് എന്നിവിടങ്ങളിൽ നിന്നാണ് പൗഡറിന്റെ സാമ്പിളുകൾ ശേഖരിച്ച് ലാബ് പരിശോധന നടത്തിയത്. 

വിപണിയിൽ നിന്ന് ഉത്പന്നം പിൻവലിക്കണമെന്ന് കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ സർക്കാർ ലാബിലെ പരിശോധന ഫലം അംഗീകരിക്കാൻ കമ്പനി തയ്യാറായിട്ടില്ല. റിപ്പോർട്ടിനെതിരെ കമ്പനി കോടതിയെ സമീപിച്ചു.
 

Share this story