ഖലിസ്ഥാൻ ഭീകരനായ ഹർവിന്ദർ സിംഗ് റിന്ദ മരിച്ചതായി റിപ്പോർട്ട്; മരണം പാക്കിസ്ഥാനിൽ വെച്ച്

harvinder

ഖലിസ്ഥാൻ ഭീകരനായ ഹർവിന്ദർ സിംഗ് റിന്ദ(35) പാക്കിസ്ഥാനിൽ വെച്ച് മരിച്ചതായി റിപ്പോർട്ട്. ഹർവിന്ദറിനെ കുറിച്ച് വിവരം നൽകുന്നവർക്ക് പത്ത് ലക്ഷം രൂപ എൻഐഎ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. പഞ്ചാബ് പോലീസ് ഇന്റലിജൻസ് ആസ്ഥാന ആക്രമിച്ചത് അടക്കം നിരവധി ഭീകരവാദ കേസുകളിൽ പ്രതിയാണ് ഇയാൾ. 

ലാഹോറിലെ ആശുപത്രിയിൽ വെച്ചാണ് ഹർവിന്ദർ മരിച്ചതെന്നാണ് റിപ്പോർട്ട്. മരണകാരണം വ്യക്തമല്ല. ഖലിസ്ഥാനി സംഘടനയായ ബാബർ ഖൽസയുടെ പ്രധാനിയായിരുന്ു ഇയാൾ. ഗുണ്ടാസംഘങ്ങളുടെ സഹായത്തോടെ പാക്കിസ്ഥാനിലിരുന്നാണ് ഇയാൾ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയിരുന്നത്. 

പാക്കിസ്ഥാനിൽ നിന്നും ഇന്ത്യയിലേക്ക് ലഹരിമരുന്ന് കടത്തുന്നതിലും പ്രധാനിയായിരുന്നു ഹർവിന്ദർ സിംഗ് റിന്ദ. മഹാരാഷ്ട്ര, ചണ്ഡിഗഢ്, ഹരിയാന, ബംഗാൾ എന്നിവിടങ്ങളിൽ ഇയാൾക്കെതിരെ കൊലപാതക കേസുകളടക്കം നിലവിലുണ്ട്.
 

Share this story