ലഖിംപൂർ ഖേരി കൂട്ടക്കൊല: പ്രതി ആശിഷ് മിശ്രയ്ക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു

ashish

ലഖിംപൂർ ഖേരി കൂട്ടക്കൊലക്കേസിൽ ആശിഷ് മിശ്രയ്ക്ക് ജാമ്യം. സുപ്രീം കോടതിയാണ് ജാമ്യം നൽകിയത്. എട്ടാഴ്ചത്തേക്കുള്ള ഇടക്കാല ജാമ്യമാണ് ആശിഷ് മിശ്രയ്ക്ക് അനുവദിച്ചിരിക്കുന്നത്. കർശന ഉപാധികളോടെയാണ് ജാമ്യം. നേരത്തെ അലഹബാദ് ഹൈക്കോടതി ആശിഷ് മിശ്രയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. പിന്നാലെയാണ് ഇയാൾ സുപ്രീം കോടതിയെ സമീപിച്ചത്

ജാമ്യാപേക്ഷയിൽ സുപ്രീം കോടതി സർക്കാരിന്റെ അഭിപ്രായം തേടിയിരുന്നു. എന്നാൽ ജാമ്യത്തെ യുപി സർക്കാർ എതിർത്തു. എന്നാൽ ആരോഗ്യപരമായ പ്രശ്‌നങ്ങളുണ്ടെന്നും നിരപരാധിത്വം തെളിയിക്കുന്നതിന് താൻ പുറത്തുവരേണ്ടത് അനിവാര്യമാണെന്നും ആശിഷ് മിശ്ര പറഞ്ഞു.
 

Share this story