പാക് ചാരനും ഇന്ത്യയിലേക്ക് കള്ളനോട്ട് കടത്തുന്ന സംഘത്തിലെ പ്രധാനിയുമായ ലാൽ ദർജി വെടിയേറ്റ് മരിച്ചു

lal

പാക്കിസ്ഥാൻ ചാരസംഘടനയായ ഐഎസ്‌ഐയുടെ ഏജന്റ് ലാൽ ദർജി എന്ന ലാൽ മുഹമ്മദ് നേപ്പാളിൽ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. ഇന്ത്യയിലേക്ക് കള്ളനോട്ട് കടത്തുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാൾ. ഡി കമ്പനി അടക്കമുള്ള മുംബൈ അധോലോക സംഘങ്ങൾക്ക് വേണ്ടി ലോജിസ്റ്റിക് പിന്തുണ നൽകിയിരുന്നത് ലാൽ ദർജി ആയിരുന്നു

ലാൽ ദർജിയെ കൊലപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അജ്ഞാതരായ ആളുകൾ ഇയാളെ വെടിവെച്ച് വീഴ്ത്തുന്നതാണ് ദൃശ്യങ്ങളിലുള്ളത്. വീട്ടിൽ നിന്ന് കാറിലേക്ക് കയറുന്നതിനിടെയായായിരുന്നു ആക്രമണം. 

വെടിയേറ്റ ലാൽ ദർജിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പാക്കിസ്ഥാൻ, ബംഗ്ലാദേശ് രാജ്യങ്ങളിൽ നിന്ന് കള്ളനോട്ട് നേപ്പാളിൽ എത്തിച്ച് ഇന്ത്യയിലേക്ക് കടത്തുന്നതായിരുന്നു ഇയാളുടെ സംഘത്തിന്റെ രീതി.
 

Share this story