പത്താനെതിരെ ഇനി പ്രതിഷേധിക്കുന്നതിൽ കാര്യമില്ലെന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി

narottam

ഷാരുഖ് ഖാൻ നായകനാകുന്ന പത്താൻ എന്ന സിനിമക്കെതിരെ ഇനി പ്രതിഷേധിക്കുന്നതിൽ കാര്യമില്ലെന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര. സിനിമയിലെ ചില രംഗങ്ങൾ സെൻസർ ബോർഡ് ഇടപെട്ട് തിരുത്തിയതിനാൽ ഇനി പ്രതിഷേധിക്കുന്നതിൽ അർഥമില്ലെന്നാണ് മന്ത്രി പറഞ്ഞത്. പത്താനെതിരെ ആദ്യം രംഗത്തെത്തിയ നേതാക്കളിൽ ഒരാളായിരുന്നു നരോത്തം മിശ്ര

മധ്യപ്രദേശിൽ പത്താനെതിരെ പ്രതിഷേധം തുടരുന്നതിനെ കുറിച്ച് ചോദിച്ചപ്പോഴാണ് ആഭ്യന്തര മന്ത്രിയുടെ പ്രതികരണം. ചില സംഘ്പരിവാർ സംഘടനകൾ ഇന്നലെയും സിനിമക്കെതിരെ സംസ്ഥാനത്ത് പ്രതിഷേധിച്ചിരുന്നു. ഇതേ തുടർന്ന് ഇൻഡോറിലെയും ഭോപ്പാലിലെയും ചില തീയറ്ററുകളിൽ ഷോ റദ്ദാക്കേണ്ടി വന്നിരുന്നു.
 

Share this story